ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വനമേഖലയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടായതായി പരാതി . ക്ലൈമാക്സിനായി യുദ്ധരംഗം ചിത്രീകരിക്കാനാണ് കർണാടകയിലെ ഹെരുരു ഗ്രാമത്തിലെ ഗാവിഗുദ്ദയിലെ വനപ്രദേശത്ത് സിനിമ സംഘം എത്തിയത്.വന മേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിന് പിഴ 50000 രൂപ പിഴ ചുമത്തിയതായും സൂചനയുണ്ട്
പ്രദേശത്തെ ആളുകള്‍ നിലവില്‍ കാട്ടാനശല്യമടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും ഇപ്പോൾ സിനിമാ ഷൂട്ടിങ് ഇവിടെയുള്ള പക്ഷിമൃഗാദികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നുമാണ് ജില്ലാ പഞ്ചായത്ത് മെമ്പറായ സന്ന സ്വാമി ആരോപിച്ചത്.ഷൂട്ടിംഗിനിടെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്.
ഇതേ തുടർന്നുണ്ടായ വാക്കേറ്റം സിനിമയുടെ അണിയറ പ്രവർത്തകരും, നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനും കാരണമായി.ചിത്രത്തിന്റെ നിര്‍മാതാക്കളോ ഋഷഭ് ഷെട്ടിയോ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.