ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് നഗരത്തിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് അപകടം. ഇതേ തുടർന്ന് കാർ ഡ്രൈവർക്ക് പരിക്കേറ്റു. അദ്ദേഹത്തെ എയർ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിക്ടോറിയ ടെർമിനൽ രണ്ടിൽ ആയിരുന്നു അപകടം ഉണ്ടായത്. സ്റ്റെന ലൈനിലെ ജീവനക്കാരനാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.
ഇന്നലെ രാത്രിയോടെ ജോലി കഴിഞ്ഞ് ജീവനക്കാരൻ മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് അപകടം ഉണ്ടായത്. അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണം എന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

