തിരുവനന്തപുരം : രോഗിക്ക് നൽകിയ ഗുളികയിൽ നിന്നും മൊട്ടുസൂചി കണ്ടെത്തി. മേമന സ്വദേശി വസന്തയ്ക്കാണ് ഗുളികയിൽ നിന്ന് സൂചി ലഭിച്ചത് . വിതുര താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.
ശ്വാസംമുട്ടലിനെ തുടർന്ന് നൽകിയ മോക്സ് ക്യാപ്സ്യൂളിൽ നിന്നാണ് സൂചി ലഭിച്ചത്. ഗുളികയുടെ അകം കാലിയാണെന്ന സംശയത്തെ തുടർന്ന്, തുറന്ന് നോക്കിയപ്പോൾ ആണ് മൊട്ട് സൂചി കണ്ടെത്തിയത്.
ഇതേതുടർന്ന് വിതുര പോലീസിലും മെഡിക്കൽ ഓഫീസർക്കും മൊട്ട് സൂചി ലഭിച്ച വസന്ത പരാതി നൽകി . അഡീഷണൽ ഡി എച്ച് എസും, ഡി എം ഓ യും ഉൾപ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post