ഡബ്ലിൻ: ഈ അധ്യയന വർഷം ഐറിഷ് സർവ്വകലാശാലകൾക്ക് നഷ്ടം 8 മില്യൺ യൂറോ. വിദേശ വിദ്യാർത്ഥികളുടെ വിസ നിരസിക്കലുകളുടെ എണ്ണം വർധിച്ചതാണ് ഇതിന് കാരണം. ആർടിഇയുടെ ദിസി വീക്കിനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ലഭിച്ചത്.
വിദേശവിദ്യാർത്ഥികളുടെ ഫീസ് സർവ്വകലാശാലകൾക്ക് വരുമാന മാർഗ്ഗമാണ്. എന്നാൽ ഇക്കുറി ദശലക്ഷക്കണക്കിന് യൂറോയാണ് സർവ്വകലാശാലകൾക്ക് നഷ്ടമായിരിക്കുന്നത്. 2027 ആകുമ്പോഴേയ്ക്കും സാങ്കേതിക സർവ്വകലാശാലകളിലുടനീളം നഷ്ടം 5 മില്യൺ യൂറോ കഴിയുമെന്നാണ് വിവരം. പരിമിതമായ ഫണ്ടിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സർവ്വകലാശാലകൾ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനിടെയാണ് വിദേശവിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന ഫീസ് ലഭിക്കാതെയും വരുമാന നഷ്ടം ഉണ്ടായിരിക്കുന്നത്.

