ന്യൂഡൽഹി : രാഹുൽഗാന്ധി നൃത്തം ചെയ്യുന്ന വാനരനെ പോലെയാണെന്ന് മുൻ എം പിയും ബിജെപി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺസിംഗ്. ഡൽഹിയിൽ പ്രതിപക്ഷം നടത്തിയ റാലിയ്ക്ക് പിന്നാലെയാണ് ബ്രിജ്ഭൂഷന്റെ പരിഹാസം.ബാഗ്പത്തിൽ നടന്ന ക്ഷത്രിയ സ്വാഭിമാൻ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രതിപക്ഷത്ത് 55 വയസായിട്ടും വിവരം വന്നിട്ടില്ലാത്ത ഒരു യുവ നേതാവുണ്ടെന്ന് ബ്രിജ്ഭൂഷൺ പറഞ്ഞു. ‘ രാജ്യത്തിന്റെ അവസ്ഥ കാണുമ്പോഴെല്ലാം ഞാൻ ആ യുവ പ്രതിപക്ഷ നേതാവിനെ ശപിക്കും. ആ നേതാവ് നൃത്തം ചെയ്യുന്ന കുരങ്ങിനെ പോലെയാണ്. ചിലപ്പോൾ ഒരു കൊമ്പിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടും. ഈ കുരങ്ങനെ കാണുന്നത് തന്നെ സങ്കടകരമാണ് ‘ എന്നാണ് ബ്രിജ്ഭൂഷൺ പറയുന്നത്.
തന്റെ മുത്തച്ഛൻ 1992 ൽ കോൺഗ്രസ് എംഎൽഎ ആയിരുന്നു. ഇപ്പോൾ അദ്ദേഹം ആ പാർട്ടിയിൽ ഇല്ലെങ്കിലും ഒരു അനുകമ്പ തോന്നുന്നുണ്ട് . ഡൽഹിയിൽ സമരം നടത്തിയ പാറ്റകൾ സ്വന്തമായി വന്നവരല്ല , അവരെ ബോധപൂർവ്വം അയച്ചതാണ്. അതിനു പിന്നിൽ വിദേശസഹായമുണ്ട്. ആവശ്യം വരുമ്പോഴെല്ലാ ഈ പാറ്റകളെ പ്രതിഷേധങ്ങൾ നടത്താൻ സജീവമാക്കി നിർത്തിയെന്നും ‘ ബ്രിജ്ഭൂഷൺ പറഞ്ഞു.

