തിരുവനന്തപുരം : എഴുത്തച്ഛൻ പുരസ്ക്കാരം മേതിൽ രാധാകൃഷ്ണന് . സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്ക്കാരത്തിന് മേതിൽ രാധാകൃഷ്ണൻ അർഹനായത് . അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
വാർത്താസമ്മേളനത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കൽപ്പറ്റ നാരായണനും പങ്കെടുത്തു. കെ ജി എസ് അധ്യക്ഷനും, കൽപ്പറ്റ നാരായണൻ , കെ സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം പി സുരേന്ദ്രൻ മെമ്പൻ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ശാസ്ത്രം,തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ച് ആധുനിക കാലഘട്ടത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറുവാൻ മേതിൽ രാധാകൃഷ്ണന് കഴിഞ്ഞുവെന്ന് പത്രസമ്മേളനത്തിൽ സാംസ്ക്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.

