ലക്നൗ : ലോകത്തിലെ ഏറ്റവും വലിയ സനാതന മേളയായ മഹാകുംഭമേളയ്ക്ക് പ്രയാഗ് രാജിൽ തുടക്കം . ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി ഭക്തരാണ് ത്രിവേണിയിൽ മുങ്ങിക്കുളിക്കാനെത്തിയത്.
12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേക്ക ഹരിദ്വാറിലെ ഗംഗ, നാസിക്കിലെ ഗോദാവരി, ഉജ്ജയിനിലെ ശിപ്ര, പ്രയാഗ്രാജിലെ ത്രിവേണി എന്നിവിടങ്ങളിൽ സംഘടിപ്പിക്കാറുണ്ട്. എങ്കിലും പ്രയാഗ്രാജിലെ കുംഭമേളയ്ക്കാണ് കൂടുതൽ പ്രാധാന്യം എന്ന് വിശ്വസിക്കപ്പെടുന്നു.
12 പൂർണ കുംഭങ്ങൾ പൂർത്തിയാകുമ്പോൾ മഹാ കുംഭം സംഘടിപ്പിക്കുക. നേരത്തെ, 2019-ൽ അർദ്ധ കുംഭമേളയും 2013-ൽ പൂർണ കുംഭമേളയും സംഘടിപ്പിച്ചിരുന്നു.10 കോടിയോളം പേർ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് നിഗമനം . പ്രത്യേക ഗതാഗത സൗകര്യങ്ങളും , താമസസൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്. 3000 ത്തോളം പ്രത്യേക ട്രെയിനുകളാണ് മഹാകുംഭമേള പ്രമാണിച്ച് സർവീസ് നടത്തുന്നത്.