കോർക്ക്: കൗണ്ടി കോർക്കിൽ പുതിയ വീടുകളുടെ നിർമ്മാണത്തിന് അനുമതി തേടി കിൽമണി ഹോംസ് ലിമിറ്റഡ്. 320 പുതിയ വീടുകളാണ് കിൽമണി ഹോംസ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. പദ്ധതിയ്ക്കായുള്ള ആസൂത്രണ അനുമതി തേടിക്കൊണ്ട് കോർക്ക് സിറ്റി കൗൺസിലിനാണ് കമ്പനി അപേക്ഷ നൽകിയത്.
ടവറിൽ നിന്നും രണ്ടര കിലോ മീറ്റർ മാറി ഡ്രോമസ്മോളിലെ 10 ഹെക്ടർ സ്ഥലത്താണ് വീടുകളുടെ നിർമ്മാണം. വീടുകളിൽ 237 വീടുകളും 82 ഡീലക്സ് അല്ലെങ്കിൽ സിംപ്ലക്സ് യൂണിറ്റുകളും ഉൾപ്പെടുന്നു. രണ്ട് ബെഡ്റൂമുകളുള്ള 64 വീടുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. 129 ത്രീ ബെഡ്റൂം യൂണിറ്റുകളും 44 ഫോർ ബെഡ്റൂം യൂണിറ്റുകളും 48 വൺ ബെഡ് റൂം വീടുകളും ഉൾപ്പെടുന്നു.

