ഡബ്ലിൻ: ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ കൂടുതലായി ആകർഷിക്കാർ ഐറിഷ് സർക്കാർ. ഇതിന്റെ ഭാഗമായി ഇവർക്ക് താമസിക്കാനും ജോലി ചെയ്യാനുമുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്ന നയം കൊണ്ടുവരും. അടുത്ത വർഷം ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.
നിലവിൽ അയർലൻഡിൽ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് നിരവധി സർക്കാർ നടപടിക്രമങ്ങളിലൂടെ കടന്ന് പോകേണ്ടതായുണ്ട്. ഇതിൽ മാറ്റങ്ങൾ കൊണ്ടുവരികയും നടപടികൾ ലളിതമാക്കുകയും ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അടുത്ത വർഷം ആദ്യ പകുതിയിൽ പദ്ധതി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

