ഡബ്ലിൻ: ബൊയ്ലോ ചുഴലിക്കറ്റിനെ തുടർന്ന് രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ വ്യാപകമായി വൈദ്യുതി തടസ്സം. അവസാന കണക്കുകൾ പുറത്തുവരുമ്പോൾ ഏകദേശം 41,000 വീടുകളിലോ സ്ഥാപനങ്ങളിലോ വൈദ്യുതി തടസ്സപ്പെട്ടുവെന്നാണ് വ്യക്തമാകുന്നത്. നേരത്തെ 20000 ത്തോളം വീടുകളോ സ്ഥാപനങ്ങളോ ഇരുട്ടിലായതായി റിപ്പോർട്ടുണ്ടായിരുന്നു.
വടക്ക് പടിഞ്ഞാറ് ഭാഗത്ത് അതിശക്തമായ കാറ്റാണ് ലഭിച്ചതെന്ന് വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ട് ഇഎസ്ബി പ്രതികരിച്ചു. വടക്ക് പടിഞ്ഞാറ് മേഖലയിലാണ് വൈദ്യുതി തടസ്സം കാര്യമായുണ്ടായത്. ഇനിയും ബുദ്ധിമുട്ടുകൾ മേഖലയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇഎസ്ബി അറിയിച്ചു. അതേസമയം ഡൊണഗലിൽ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഓറഞ്ച് വിൻഡ് അലർട്ട് അവസാനിച്ചു.
ലൈട്രിം, ഗാൽവേ, മായോ, സ്ലിഗോ എന്നീ കൗണ്ടികളിൽ മുന്നറിയിപ്പ് തുടരുകയാണ്.

