ഡബ്ലിൻ: മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തി പെർമനന്റ് പിഎസ്ബി (പിടിഎസ്ബി). 0.20 മുതൽ 0.35 ശതമാനം വരെയാണ് നിരക്ക് ഉയർത്തിയത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് നേരത്തെ പലിശനിരക്ക് രണ്ട് ശതമാനം വരെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിടിഎസ്ബിയും പലിശ നിരക്ക് ഉയർത്തിയത്.
മൂന്ന് വർഷത്തെ ഫിക്സ്ഡ് മോർട്ട്ഗേജിൽ 60 മുതൽ 80 ശതമാനം വരെ വായ്പയെടുക്കുന്നവർക്ക് പലിശനിരക്ക് 3.75 ശതമാനം ആയിരുന്നു നേരത്തെ നൽകേണ്ടിയിരുന്നത്. എന്നാൽ ഇത് 4.05 ശതമാനമായി ഉയരും. ഇന്നലെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽവന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പിടിഎസ്ബിയ്ക്ക് സമാനമായ രീതിയിൽ മറ്റ് ബാങ്കുകളും വരും ദിവസങ്ങളിൽ മോർട്ട്ഗേജ് നിരക്ക് ഉയർത്തിയേക്കും.

