ഡബ്ലിൻ: വരാനിരിക്കുന്ന വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ട്രെയിൻ സർവ്വീസുകൾക്ക് തടസ്സം നേരിടും. വിവിധ റൂട്ടുകളിൽ നിർണായക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ട്രെയിൻ ഗതാഗതത്തിന് തടസ്സം നേരിടുന്നത്.
ഡബ്ലിൻ കമ്മ്യൂട്ടർ ട്രെയിനുകളെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. മൂന്ന് ദിവസത്തെ പണികളാണ് നടക്കുക. അതിനാൽ സൗത്ത് സൈഡ് ഡാർട്ട് ലൈനിന്റെ വലിയൊരു ഭാഗം അടച്ചിടും. അവധിക്കാലത്ത് യാത്രകൾ പദ്ധതിയിട്ടിരിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ട് ആയിരിക്കും ഇത് സൃഷ്ടിക്കുക. ഒക്ടോബർ 24 ശനി, 25 ഞായർ, 26 തിങ്കൾ ദിവസങ്ങളിൽ ലിമെറിക്കിനും ലിമെറിക്ക് ജംഗ്ഷനും ഇടയിൽ എഞ്ചിനീയറിംഗ് ജോലികൾ നടക്കും. ഇത് ലിമെറിക്കിനും ഡബ്ലിൻ ഹ്യൂസ്റ്റണിനും ഇടയിലുള്ള സർവീസുകളും തടസ്സപ്പെടും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഗ്രാൻഡ് കനാൽ ഡോക്കിനും ബ്രേയ്ക്കും ഇടയിൽ ഡാർട്ട് സർവീസ് ഉണ്ടായിരിക്കില്ല.

