ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിലെ പാർക്കിംഗ് ഫീസിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ. പാർക്കിംഗ് ഫീസ് പ്രതിദിനം 10 യൂറോ ആയി പരിമിതപ്പെടുത്താൻ സർക്കാർ എച്ച്എസ്ഇയ്ക്ക് നിർദ്ദേശം നൽകി. അടുത്തിടെ പാർക്കിംഗ് ഫീസിൽ നിന്നും ലഭിക്കുന്ന ആശുപത്രികളുടെ വരുമാനത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർക്കിംഗ് ഫീസ് നിജപ്പെടുത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.
ചില ആശുപത്രികളിൽ പാർക്കിംഗ് ഫീസ് 10 യൂറോയ്ക്ക് മുകളിലാണ്. ഇത് ആളുകളിൽ അമിത സാമ്പത്തിക ഭാരം ഉണ്ടാക്കുന്നുണ്ട്. ഇതേ തുടർന്നാണ് നിർദ്ദേശം. ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീൽ ഡെയ്ലിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയ്ക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.

