ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ട് പൊതുമേഖലാ തൊഴിലാളികളുമായി വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനിൽ തിങ്കളാഴ്ച മുതൽ ചർച്ചകൾ ആരംഭിക്കും. രണ്ടാമത്തെ സമരം പിൻവലിച്ചതിന് പിന്നാലെയാണ് ഔപചാരിക ചർച്ചയുടെ വിവരങ്ങൾ പുറത്തുവരുന്നത്. സ്വതന്ത്ര ചെയർമാൻ കെവിൻ ഫോളി ഐസിടിയു ജനറൽ സെക്രട്ടറി ഓവൻ റീഡിയെയും പരിസ്ഥിതി വകുപ്പിന്റെ സെക്രട്ടറി ജനറലായ സർക്കാർ പ്രതിനിധിയായ ഊനാഗ് ബക്ക്ലിയെയും കണ്ടിരുന്നു. മറ്റ് പ്രതിനിധികളെ ഫോണിൽ വിളിച്ച് വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.
രാത്രി 9 മണിയോടെ ഇവർ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ഇതിലാണ് തിങ്കളാഴ്ച മുതൽ ചർച്ചകൾ ആരംഭിക്കാൻ ധാരണയായത്. ചർച്ചകൾ ആരംഭിക്കാനുള്ള തീരുമാനത്തെ പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്സ് സ്വാഗതം ചെയ്തു.

