ഡബ്ലിൻ: കഴിഞ്ഞ വർഷം രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ് എടുത്തു. 57 വയസ്സുള്ള പുരുഷനെതിരെയാണ് കേസ് എടുത്തത്. ഇയാൾക്ക് മേൽ നിരവധി കുറ്റങ്ങൾ ചുമത്തി. ഇയാൾ സൃഷ്ടിച്ച അപകടത്തിൽ 50 വയസ്സുള്ള പുരുഷനും 40 വയസ്സുള്ള സ്ത്രീയ്ക്കുമാണ് ജീവൻ നഷ്ടമായത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു സംഭവം. ബാലിക്ലേറിലെ ബാലിഈസ്റ്റൺ റോഡ് മേഖലയിൽ ആയിരുന്നു കൂട്ടിയിടി ഉണ്ടായത്. അപകടകരമാം വിധം മദ്യപിച്ചായിരുന്നു 57 കാരൻ വാഹനമോടിച്ചിരുന്നത്. അശ്രദ്ധമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തയിരിക്കുന്നത്.
Discussion about this post

