ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന കുടിയേറ്റക്കാർ താവളമാക്കുന്നത് നഗരമേഖലകളിൽ. പിന്നോക്ക പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ എണ്ണത്തേക്കാൾ നഗരമേഖലകളിൽ താമസിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് ഇഎസ്ആർഐ വ്യക്തമാക്കുന്നത്. അഞ്ച് കുടിയേറ്റക്കാരെയെടുത്താൽ ഇതിൽ നാല് പേരും താമസിക്കുന്നത് നഗര മേഖലകളിലാണ്. ആകെ കുടിയേറ്റക്കാരുടെ 78 ശതമാനം വരും ഇത്.
വളരെ സമ്പന്നർ’ എന്ന് തരംതിരിച്ചിരിക്കുന്ന ഇലക്ടറൽ ഡിവിഷനുകളിൽ, ജനസംഖ്യയുടെ 36% കുടിയേറ്റക്കാരാണ്. എന്നാൽ വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ജനസംഖ്യയുടെ 9% മാത്രമാണ് താമസിക്കുന്നത്. ഡബ്ലിനിൽ, കുടിയേറ്റക്കാർ കൂടുതലും നഗരമധ്യത്തിലും പുറം പ്രാന്തപ്രദേശങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. നഗരമധ്യത്തിൽ നിന്ന് 2 മുതൽ 4 കിലോമീറ്റർ വരെ ദൂരെയുള്ള പ്രദേശങ്ങളിൽ കുടിയേറ്റക്കാരുടെ അനുപാതം കുറവാണ്. മികച്ച സൗകര്യങ്ങളാണ് കുടിയേറ്റക്കാരെ നഗരങ്ങളിൽ പാർക്കാൻ ആകർഷിക്കുന്നത്.

