വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം മുന്നോട്ടുവരണമെന്ന് പോലീസ് അറിയിച്ചു. ബിർച്ച്വുഡ് എസ്റ്റേറ്റിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കൊലപാതകത്തിന് കേസ് എടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതികളെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വാട്ടർഫോർഡ് ഗാർഡ സ്റ്റേഷനിലോ മറ്റേതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടണം. ഗാർഡ കോൺഫിഡൻഷ്യൽ ലൈനായ 1800 666 111 എന്ന നമ്പറിലും വിവരങ്ങൾ നൽകാം.
Discussion about this post

