ഡബ്ലിൻ: പൊതുമേഖലയിൽ ശമ്പളവുമായി ബന്ധപ്പെട്ട് തുടരുന്ന പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഇടപെടണമെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ്. ഇന്നത്തെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ നേതാവിന്റെ പരാമർശം. ഇന്ന് നടക്കുന്ന സമരത്തിൽ മൂന്ന് ലക്ഷം പേരാണ് പങ്കുകൊണ്ടിരിക്കുന്നത്.
ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു മേരി ഇക്കാര്യം അറിയിച്ചത്. പൊതുമേഖലയിലെ ജീവനക്കാരോട് സർക്കാർ കാണിക്കുന്നത് അനാദരവ് ആണെന്ന് മേരി പറഞ്ഞു. തർക്കം സമരമെന്ന ശക്തമായ നടപടികളിലേക്ക് എത്തിയിരിക്കുന്നു. സർക്കാരിന്റെ പരാജയത്തിന്റെ ലക്ഷണമാണ് ഇന്ന് നടക്കുന്ന സമരമെന്നും മേരി ലൂ കുറ്റപ്പെടുത്തി.

