ക്ലെയർ: കൗണ്ടി ക്ലെയറിൽ വെടിവയ്പ്പ്. ഒരാൾക്ക് പരിക്കേറ്റു. 40 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തിൽ തോക്ക്പൊട്ടിയുണ്ടായ അപകടം ആണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക നിഗമനം.
കൂൾറീഗിൽ ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. വാഹനത്തിൽവച്ചാണ് തോക്ക് പൊട്ടിയത്. 40 കാരന്റെ പരിക്കുകൾ സാരമുള്ളതല്ല. സംഭവ സമയം രണ്ട് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. വേട്ടയ്ക്ക് പോകുന്നതിനിടെ ആണ് തോക്ക് പൊട്ടിയത് എന്നും അധികൃതർ വ്യക്തമാക്കുന്നു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

