ഡബ്ലിൻ: അയർലൻഡിൽ ഇൻഹെറിറ്റൻസ് ടാക്സിന്റെ പരിധി ഉയർത്തി. നാല് ലക്ഷം യൂറോയിൽ നിന്നും 4,20,000 യൂറോ എന്ന നിലയിലേക്കാണ് നിരക്കുകൾ ഉയർത്തിയത്. അനന്തരാവകാശമായി ലഭിക്കുന്ന സ്വത്തുക്കൾക്കും പണത്തിനും ബാധകമായ നികുതിയാണ് ഇൻഹെറിറ്റൻസ് ടാക്സ്.
മാതാപിതാക്കളിൽ നിന്നും മക്കൾക്ക് ലഭിക്കുന്ന സ്വത്തുക്കളുടെ പരിധിയാണ് 4,20,000 ആയി ഉയർത്തിയത്. മറ്റ് ബന്ധുക്കളിൽ നിന്നും ബന്ധമില്ലാത്തവരിൽ നിന്നും വ്യക്തികൾക്ക് വന്നുചേരുന്ന സ്വത്തുക്കൾക്ക് നൽകേണ്ട ടാക്സ് പരിധിയും വർധിപ്പിച്ചിട്ടുണ്ട്. സഹോദരങ്ങൾ, മുത്തശ്ശി, മുത്തച്ഛൻ, അമ്മാവൻ, അമ്മായി, മരുമക്കൾ , പേരക്കുട്ടികൾ തുടങ്ങിയ മറ്റ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന സമ്പത്തിന്റെ നികുതി പരിധി 4,40,000 ആക്കിയിട്ടാണ് ഉയർത്തിയിരിക്കുന്നത്.
മറ്റ് വ്യക്തികളിൽ നിന്നും ലഭിക്കുന്ന തുകയ്ക്കുള്ള പരിധി 22,000 ആണ്. പുതിയ പരിധികൾ ഒക്ടോബർ ഏഴ് മുതൽ നിലവിൽവന്നതായി അധികൃതർ അറിയിച്ചു. ഒക്ടോബർ ഏഴ് മുതൽ ലഭിക്കുന്ന സ്വത്തുക്കൾക്കും പണത്തിനും ഇത് ബാധകമായിരിക്കും.

