ഡബ്ലിൻ: അയർലൻഡിൽ ഈ വാരം സമ്മിശ്ര കാലാവസ്ഥ. മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ആയിരിക്കും വരും ദിവസങ്ങളിൽ ലഭിക്കുകയെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ചില ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനവും മെറ്റ് ഐറാൻ നടത്തുന്നു. അതേസമയം മുന്നറിയിപ്പുകളൊന്നും തന്നെ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
നല്ല കാറ്റിനും വരും ദിവസങ്ങളിൽ സാധ്യതയുണ്ട്. പകൽ ചൂട് കുറഞ്ഞ വരണ്ട കാലാവസ്ഥ ആയിരിക്കും ഉണ്ടായിരിക്കുക. രാത്രി കാലങ്ങളിലും താപനില നല്ല രീതിയിൽ കുറഞ്ഞിരിക്കും. ഇന്ന് വൈകീട്ട് മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ രാവിലെ വരണ്ട കാലാവസ്ഥ ആയിരിക്കും ഉണ്ടാകുക. ഉച്ച കഴിഞ്ഞുള്ള സമയങ്ങളിൽ മഴ ലഭിക്കും.
Discussion about this post

