ഡബ്ലിൻ: സെപ്തംബർ മാസത്തിൽ വൻ തിരിച്ചടി നേരിട്ട് പ്രമുഖ വിമാനക്കമ്പനിയായ റയാൻ എയർ. ആയിരക്കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞ മാസം റദ്ദാക്കേണ്ടിവന്നത്. ഇത് വിമാനക്കമ്പനിയുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ ഉണ്ടായ തകരാർ ഉൾപ്പെടെ വിമാനങ്ങൾ റദ്ദാക്കുന്നതിന് കാരണം ആയിരുന്നു.
കഴിഞ്ഞ മാസം യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ തകരാർ സംഭവിച്ചിരുന്നു. ഇതോടെ നിരവധി വിമാനങ്ങൾ റദ്ദാക്കേണ്ടതായി വന്നു. ഇതിന് പിന്നാലെ ബെൽജിയത്തിലെ എടിസിയിലെ പണിമുടക്ക്, മൗണ്ട് എറ്റ്ന സ്ഫോടനം എന്നിവയും വിമാനങ്ങൾ റദ്ദാക്കാനുള്ള കാരണങ്ങളായി. ലക്ഷക്കണക്കിന് യാത്രികർ ആയിരുന്നു ഇതേ തുടർന്ന് ബുദ്ധിമുട്ടിലായത്.

