ഡൗൺ: കൗണ്ടി ഡൗണിൽ തൊഴിലിടത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മരണം. 23 വയസ്സുള്ള കോമ്പർ സ്വദേശിയായ ജോസഫ് ഹോബ്സ് ബാലിഗോവനിൽ നിന്നുള്ള 38 കാരനായ മാർക്ക് ഗ്ലോവർ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ ആയരുന്നു അപകടം.
കൊണേബ്രിയയിലെ ക്രോസ്നാക്രീവിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇരുവരുടെയും മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്താണ് ഇരുവർക്കും യഥാർത്ഥത്തിൽ സംഭവിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

