ഡബ്ലിൻ: ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഇന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മമദാനിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകീട്ടോടെയായിരിക്കും കൂടിക്കാഴ്ച. ലോംഗ് ഐലൻഡ് സിറ്റിയിലെ ന്യൂയോർക്ക് ഐറിഷ് സെന്ററിൽ സംഘടിപ്പിക്കുന്ന വിരുന്നിൽ ഇരുവരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സെന്ററിലെ മുതിർന്ന അംഗങ്ങളുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. വികസനം മുതൽ രാഷ്ട്രീയംവരെ ഇവർ ചർച്ച ചെയ്യും. ന്യൂയോർക്ക് നഗരത്തിന് ഐറിഷ് സ്ത്രീകളുടെയും പുരുഷന്മാരുടെയും സംഭാവനകളും ചർച്ചാ വിഷയമാകും. മമദാനിയ്ക്ക് പുറമേ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Discussion about this post

