ഡബ്ലിൻ: രാജ്യത്തെ ചൈൽഡ് കെയർ ജീവനക്കാർക്ക് ശമ്പള വർധനവ്. ഏകദേശം ആറ് ശതമാനത്തോളം വർധനവാണ് ജീവനക്കാർക്ക് ഉണ്ടാകുക. 30,000ത്തിലധികം ജീവനക്കാർക്കാണ് ഇതുവഴി ആശ്വാസമാകുന്നത്.
എസ്ഐപിടിയുവും തൊഴിലുടമ പ്രതിനിധികളും ശമ്പള വർധനവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് ശമ്പളം വർധിപ്പിക്കാൻ ധാരണയായത്. 20 വയസ്സിനും ഇതിന് മുകളിലുമുള്ള ജീവനക്കാർക്കാണ് ശമ്പളത്തിൽ വർധനവ്. നിലവിൽ 15 യൂറോയാണ് മണിക്കൂറിന് വേതനം. ഇത് 16 യൂറോ ആയി ഉയർത്തും. ഗ്രാജ്യുവേറ്റ് ലീഡ് എജ്യുക്കേറ്റർമാരുടെ വേതനം 18.60 യൂറോയായി ഉയർത്തും. മാനേജർമാരുടെ കുറഞ്ഞ വേതനം 20 യൂറോ ആയും ഉയർത്തും.
Discussion about this post

