ക്ലെയർ: ഡൂൺബെഗിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ ക്രമസമാധാന ലംഘനം നടത്തിയ സംഭവത്തിൽ പിടിയിലായ സ്ത്രീകളെ കോടതിയിൽ ഹാജരാക്കി. എന്നിസ് ജില്ലാ കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. റിസോർട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച സംഭവത്തിൽ മറ്റൊരു യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു ഇരുവരും ഉൾപ്പെട്ട സംഭവം ഉണ്ടായത്. പബ്ലിക് ഓർഡർ ആക്ടിലെ സെക്ഷൻ 6 പ്രകാരമാണ് ഇരുവരെയും തടവിലാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരെയും കോടതി ജാമ്യത്തിൽവിട്ടു. ഒക്ടോബർ 20 ന് ഇരുവരെയും കിൽറഷ് ജില്ലാ കോടതിയിൽ ഹാജരാക്കും.

