ഡബ്ലിൻ: ഏകീകൃത അയർലൻഡ് കാണാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയർലൻഡ് സന്ദർശന വേളയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റിപ്പബ്ലിക് ഓഫ് അയർലൻഡും വടക്കൻ അയർലൻഡും ഏകീകരിക്കപ്പെടാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദ്വിദിന സന്ദർശനത്തിനായി അയർലൻഡിൽ എത്തിയതായിരുന്നു അദ്ദേഹം.
ഡബ്ലിനിലെ ഫാംലീ ഹൗസിൽവച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. ഏകീകൃത അയർലൻഡ് കാണാനാണ് താനിപ്പോൾ ആഗ്രഹിക്കുന്നത്. റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെയും വടക്കൻ അയർലൻഡിന്റെയും പുന:രേകീകരണം ഒടുവിൽ സംഭവിക്കാൻ പോകുന്നു. അത് ഇപ്പോൾ സംഭവിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

