ഡെറി: കൗണ്ടി ഡെറിയിൽ പോലീസിന് നേരെ പെട്രോൾ ബോംബേറ്. സംഘർഷം പരിഹരിക്കാൻ എത്തിയ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
40 മുതൽ 50 പേർ ഉൾപ്പെടുന്ന സംഘം പ്രദേശത്ത് സംഘർഷത്തിലേർപ്പെട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. ഇതിനിടെ പെട്രോൾ ബേംബേറ് ഉണ്ടാകുകയായിരുന്നു. നിരവധി പെട്രോൾ ബോംബുകൾ ആയിരുന്നു എറിഞ്ഞത്. തക്ക സമയത്ത് പ്രതിരോധിച്ചതിനാൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റില്ല.
Discussion about this post

