ഡബ്ലിൻ: വോക്സ്വാഗണിൽ കൂട്ടപ്പിരിച്ചുവിടൽ. ഇത് അയർലൻഡിലെ തൊഴിലാളികളെയും സാരമായി ബാധിക്കും. 50,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാനൊരുങ്ങുന്നത്. ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായിട്ടാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്. 2030 വരെ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരും. 2030 ആകുമ്പോഴേയ്ക്കും തൊഴിൽ നഷ്ടം ഏകദേശം ഒരു ലക്ഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
വാഹന മോഡലുകളുടെ എണ്ണം കുറയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നാല് ഫാക്ടറികളിൽ കാർ നിർമ്മാണം അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ചൈനയിൽ നിന്നുള്ള ചിലവ് കുറഞ്ഞ കാറുകളുമായുള്ള മത്സരവും അമേരിക്കയുടെ തീരുവയുമാണ് കമ്പനിയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്.

