ഡബ്ലിൻ: ഡബ്ലിനിലെ ഫീനിക്സ് പാർക്ക് രണ്ട് ദിവസത്തേയ്ക്ക് അടച്ചിടും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് പാർക്ക് രണ്ട് ദിവസത്തേയ്ക്ക് അടയ്ക്കുന്നത്. ഈ മാസം 12 നാണ് ഡൊണാൾഡ് ട്രംപ് അയർലൻഡിൽ എത്തുന്നത്.
സെപ്തംബർ 10 വ്യാഴാഴ്ച രാത്രിയാണ് റോഡ് അടയ്ക്കുന്നത്. രാത്രി 11 മണിയ്ക്ക് പാർക്ക് അടച്ചിടും. ശേഷം സെപ്തംബർ 12 ശനിയാഴ്ച വൈകീട്ട് ആറ് മണിയ്ക്കാണ് പാർക്ക് തുറക്കുക. പാർക്കിലെ എല്ലാ ഗേറ്റുകളും അടച്ചിടും. അയർലൻഡിലെത്തുന്ന ട്രംപ് പ്രസിഡന്റ് കാതറിൻ കനോലി, പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Discussion about this post

