മലപ്പുറം : തോക്കിനായുള്ള അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചതായി പി വി അൻവർ. തോക്കിനുള്ള ലൈസൻസ് അപേക്ഷയിൽ ജില്ലാ കലക്ടർ വി ആർ വിനോദ് വിളിച്ച ഹിയറിംഗിന് മലപ്പുറം കലക്ട്രേറ്റിൽ എത്തിയതാണ് അൻവർ. തോക്ക് ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അൻവർ കലാപഹ്വനം നടത്തി എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ ഉളളത്.
ഒരു നിലയ്ക്കും ലൈസന്‍സ് കിട്ടരുതെന്നാണ് പി ശശിയുടെ ആവശ്യമെന്നും കോടതിയില്‍ പോകുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടിയായിരുന്നു പിവി അന്‍വര്‍ തോക്ക് ലൈസന്‍സിനായി അപേക്ഷ നല്‍കിയത്.
നാല് മാസം മുന്‍പാണ് ജില്ലാ കളക്ടര്‍ക്ക് പി വി അന്‍വര്‍ തോക്കിനായി അപേക്ഷ നല്‍കിയത്. എംആര്‍ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് എതിരായതോടെ ലൈസന്‍സ് ലഭിക്കില്ലെന്നുറപ്പായി.
കലാപാഹ്വാനത്തിന് തനിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് ഇവിടെയെത്തിയപ്പോഴാണ് താൻ അറിയുന്നതെന്നും, ഇതിന്റെ പേരിൽ ചോദ്യംചെയ്യാനായി തന്നെ വിളിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞു.