ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഡബ്ലിൻ കാസിലിൽ യൂറോപ്യൻ യൂണിയൻ മന്ത്രിമാരുടെ രണ്ട് ദിവസത്തെ യോഗം നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. നഗരത്തിൽ സുരക്ഷയുടെ ഭാഗമായി പോലീസ് വിന്യസിച്ചിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ ജനറൽ അഫയേഴ്സ് കൗൺസിലിന്റെ അനൗപചാരിക യോഗമാണ് നടക്കുന്നത്. ഓഗസ്റ്റ് 31 മുതൽ ഇന്നലെ വരെ വിക്ലോയിൽ പ്രതിരോധ മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിൻ കാസിലിലും കൂടിക്കാഴ്ച നടക്കുന്നത്. യൂറോപ്യൻ പ്രതിരോധ സഹമന്ത്രി തോമസ് ബൈർണാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നത്. ഡബ്ലിൻ വിമാനത്താവളത്തിന്റെ മേഖലയിലുൾപ്പെടെയാണ് ഗതാഗതനിയന്ത്രണം ഉള്ളത്.
Discussion about this post

