വാട്ടർഫോർഡ്: വൈദികൻ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വാട്ടർഫോർഡിൽ ആയിരുന്നു അന്ത്യം. ഹോളിക്രോസ് സന്യാസസഭയുടെ അന്തർദേശീയ അസിസ്റ്റന്റ് സുപ്പീരിയർ ജനറലും വികാരി ജനറലുമാണ് ഇമ്മാനുവൽ.
സഹോദരിയുടെ പുത്രി ജൈസി ജിജോയെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇമ്മാനുവൽ. ഇതിനിടെ അപ്രതീക്ഷിതമായി അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓഗസ്റ്റ് 29ന് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. വടക്കുകിഴക്കൻ ഇന്ത്യ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ ഫാ. കെ.ജെ അബ്രഹാമാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

