ഡബ്ലിൻ : അയർലൻഡിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ് . യൂറോപ്യൻ യൂണിയൻ / അയർലൻഡ് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ് അവസരം.
റിക്രൂട്ട്മെന്റിനായി അപേക്ഷിക്കുന്നവർക്ക് കാറ്റഗറി ബി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണമെന്നും , കുറഞ്ഞത് രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയം വേണമെന്നും അറിയിപ്പിൽ പറയുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം, പെർഫോമൻസ് ബോണസ്, മറ്റ് അലവൻസുകൾ എന്നിവ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു . ഫ്ലെക്സിബിൾ ഷിഫ്റ്റുകളും ലഭ്യമാകും .
അപേക്ഷിക്കാൻ താൽപര്യമുള്ളവർ staffing@vcsnursing.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക. Ph : +353 89 460 4443

