കെറി: കൗണ്ടി കെറിയിൽ ഇന്നലെ ലഭിച്ചത് അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ മേഖലകളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. ഇന്നലെ രാത്രി അതിശക്തമായ മഴയാണ് പ്രദേശത്ത് ലഭിച്ചത്. അതേസമയം കഴിഞ്ഞ ദിവസം നിലവിൽവന്ന യെല്ലോ വാണിംഗ് ഇന്ന് രാവിലെ ആറ് മണിയ്ക്ക് അവസാനിച്ചിട്ടുണ്ട്.
കെറിയിലെ കില്ലാർണിയിലാണ് അതിശക്തമായ മഴ അനുഭവപ്പെട്ടത്. ഇതേ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. ചരിത്രത്തിലെ ഏറ്റവും ഏറ്റവും ശക്തമായ മഴയ്ക്കാണ് നഗരം സാക്ഷിയായത് എന്നാണ് കില്ലാർണി മേയർ പറയുന്നത്. പട്ടണത്തെ വെള്ളപ്പൊക്കം സാരമായി ബാധിച്ചതായി ജോൺ ഒ ഡോണോഗ് പറഞ്ഞു. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. നഗരത്തിന്റെ ഭൂരിഭാഗം മേഖലയും വെള്ളത്തിനടിയിലായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

