കാർലോ: കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഒരു കൗമാരക്കാരന്റെ കൂടി മൃതദേഹം സംസ്കരിച്ചു. കാർലോ സ്വദേശിയായ ജെറമി ഒ ബ്രിയാന്റെ മൃതദേഹം ആണ് സംസ്കരിച്ചത്. കാർലോ ടൗൺ സെന്ററിന് പുറത്തുള്ള ആസ്കിയയിലെ ഹോളി ഫാമിലി പള്ളിയിലാണ് 18 വയസ്സുകാരന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.
കനത്ത പോലീസ് കാവലിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ചെക്പോസ്റ്റുകളിൽ ഗാർഡകൾ വിന്യസിച്ചിരുന്നു. അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും പ്രദേശവാസികളുടെ 18 കാരന്റെ സംസ്കാര ചടങ്ങിൽ സംബന്ധിച്ചിരുന്നു. സംസ്കാര ചടങ്ങുകൾക്കൊപ്പം പരിക്കേറ്റവർക്കായുള്ള പ്രാർത്ഥനയും നടന്നു.
Discussion about this post

