ഡബ്ലിൻ: അയർലൻഡിൽ ഭവന വാടകയുടെ വർധനവിന്റെ തോത് കുറഞ്ഞു. പ്രോപ്പർട്ടി വെബ്സൈറ്റായ ഡാഫ്റ്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അതേസമയം അയർലൻഡിൽ ഭവന വില വർധനവിന്റെ തോത് കുറഞ്ഞതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു.
മാർച്ച് മുതൽ ജൂൺവരെയുള്ള കാലയളവിൽ മാർക്കറ്റ് വാടക 1.4 ശതമാനം വർധിച്ചതായി രണ്ടാം പാദ വാടക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആദ്യ പാദത്തിലെ റിപ്പോർട്ടിൽ 4.4 ശതമാനം എന്ന റെക്കോർഡ് വർധനവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ രണ്ടാം പാദത്തിലേക്ക് കടന്നപ്പോൾ സ്ഥിതിഗതികൾ മാറുകയായിരുന്നു. അതേസമയം
ഡബ്ലിന് പുറത്തുള്ള നാല് പ്രധാന നഗരങ്ങളിൽ വാടക പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

