ഡബ്ലിൻ: ഡബ്ലിനിൽ ഇ- സ്കൂട്ടർ അപകടം. കൗമാരക്കാരന് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
വൈകീട്ട് നാല് മണിയ്ക്ക് ഗ്രാൻകാസിൽ റോഡിൽ കൗമാരക്കാരനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ബ്യൂമോണ്ട് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. സംഭവത്തെക്കുറിച്ച് വിവരങ്ങൾ കൈവശമുള്ളവർ പോലീസിനെ അറിയിക്കേണ്ടതാണ്.
Discussion about this post

