ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ആക്രമണം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രിമറോണിലെ പള്ളിയുടെ കാർ പാർക്കിംഗ് ഏരിയയിലാണ് സംഭവം ഉണ്ടായത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
40 വയസ്സ് പ്രായമുള്ള ആൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒന്നിലധികം പേർ ചേർന്നായിരുന്നു ആക്രമണം. 40 കാരന്റെ പരിക്കുകൾ ഗുരുതരമാണ്. എന്നാൽ ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ സാക്ഷികളോട് വിവരങ്ങൾ നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post

