ഡബ്ലിൻ: ഡബ്ലിനിൽ രണ്ടാമത്തെ പരിപാടി പ്രഖ്യാപിച്ച് സ്വാൻ ലേക്ക്. ബോർഡ് ഗൈസ് എനർജി തിയേറ്ററാണ് പരിപാടി പ്രഖ്യാപിച്ചത്. ഈ മാസം 23 നാണ് പരിപാടി. ഇവർക്കൊപ്പം ആർടിഇയുടെ ഓർക്കസ്ട്രയും ഉണ്ടായിരിക്കും. ബാലെ ഡി സാന്റിയാഗോയുടെ നേതൃത്വത്തിലുള്ള നൃത്ത സംഘമാണ് സ്വാൻ ലേക്ക്.
കമ്പനി അതിന്റെ 66ാം വാർഷികത്തിലേക്ക് കടക്കുകയാണ്. ഈ വേളയിലാണ് അയർലൻഡിൽ രണ്ട് പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും മികച്ച ക്ലാസിക്കൽ നൃത്ത കമ്പനിയാണ് ഇത്.
Discussion about this post

