ഗാൽവേ: ഗാൽവേ നഗരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനി മുതൽ കൂടുതൽ ഗാർഡകൾ. പുതിയ പോലീസിംഗ് പദ്ധതിയ്ക്ക് തുടക്കമായി. 13 അധിക പോലീസുകാരെയാണ് പട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പുതുതായി വിന്യസിച്ചിരിക്കുന്നത്.
ഗാൽവേ, സൽതിൽ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള ഗാർഡകളാണ് നഗരത്തിൽ പട്രോളിംഗ് നടത്തുന്നത്. ഇവർക്ക് ഏഴ് പ്രദേശങ്ങളിലെ ചുമതലകൾ നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ നടന്നാണ് ഇവർ നിരീക്ഷണം നടത്തുക. രാവിലെ എട്ട് മണി മുതൽ പുലർച്ചെ നാല് മണിവരെയാണ് ഇവരുടെ ജോലി സമയം. സാമൂഹ്യവിരുദ്ധ പ്രവർത്തനം, ലഹരി ഇടപാട്, ഭിക്ഷാടനം, മറ്റ് ക്രിമിനൽ പ്രവർത്തകൾ എന്നിവ നിരീക്ഷിക്കുകയും തടയുകയുമാണ് ഇവരുടെ ദൗത്യം.

