വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർജഡ് തീരത്ത് സ്രാവിന്റെ ആക്രമണം. ഇതേ തുടർന്ന് ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജഡ്മോറിന് സമീപം ആയിരുന്നു സംഭവം.
ചൊവ്വാഴ്ച വൈകീട്ട് നാലേ കാലോടെയാണ് ഐറിഷ് കോസ്റ്റ്ഗാർഡിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. മത്സ്യബന്ധനത്തിനായി ചെറുവള്ളത്തിൽ പോയതായിരുന്നു ആക്രമണത്തിന് ഇരയായ വ്യക്തി. ഇതിനിടെ ആർഡ്മോറിന്റെ തെക്ക് ഭാഗത്തുവച്ച് ഇയാളെ സ്രാവ് ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലിനാണ് സാരമായി പരിക്കേറ്റത്. ഹെലികോപ്റ്ററിൽ അദ്ദേഹത്തെ രക്ഷിച്ച് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Discussion about this post

