ഡബ്ലിൻ: സാധാരണക്കാരുടെ ചിലവ് കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ബജറ്റ് എന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അതേസമയം ഇന്ധന തീരുവയിലെ ഇളവ് തുടരാൻ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞായറാഴ്ച ടുള്ളമോർ ഷോയിൽവച്ച് ബജറ്റിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് മറുപടിപറയുകയായിരുന്നു പ്രധാനമന്ത്രി. കുടുംബങ്ങളുടെയും ഇന്ധനത്തെ ആശ്രയിക്കുന്ന മേഖലകളുടെയും ചിലവ് കുറയ്ക്കുന്നതായിരിക്കും 2026-27 വർഷത്തേയ്ക്കുളള ബജറ്റെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ഇന്ധന തീരുവയിലെ ഇളവുകൾ നീട്ടാൻ അനുകൂലമായ സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

