ലിമെറിക്ക്: ലിമെറിക്കിൽ സിറോ മലബാർ സഭയുടെ ത്രിദിന ബൈബിൾ കൺവെൻഷന് വെള്ളിയാഴ്ച തുടക്കമാകും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് 17ാമത് ബൈബിൾ കൺവെൻഷൻ നടക്കുക. റിവൈവൽ ഫയർ എന്ന പേരിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
ലീമെറിക്ക് റേസ് കോഴ്സ്, ഗ്രീൻ മൗണ്ട് പാർക്ക്, പാട്രിക്സ് വെല്ലാണ് വേദി. എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ പരിപാടി ആരംഭിക്കും. വൈകീട്ട് അഞ്ച് മണിവരെയാണ് കൺവെൻഷൻ നടക്കുക. പ്രമുഖ സുവിശേഷകരായ ഫാ. ജെയിംസ് മഞ്ഞാക്കൽ എംഎസ്എഫ്എസ്, ബ്രദർ സന്തോഷ് കരുമാത്ര എന്നിവർ നേതൃത്വം നൽകും. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്കാകും പരിപാടി സമാപിക്കുക. കുട്ടികൾക്കും കൗമാരക്കാർക്കുമായി പ്രത്യേകം ധ്യാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. അഞ്ച് വയസ്സുള്ള കുട്ടികൾക്ക് മുതൽ ധ്യാനത്തിൽ പങ്കുകൊള്ളാം.

