തിരുവനന്തപുരം : ബിഹാര്‍ ഗവര്‍ണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച രാജ്ഭവനില്‍ യാത്രയയപ്പ് നല്‍കും. വൈകുന്നേരം നാല് മണിക്കാണ് ചടങ്ങ് .
എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന യാത്രയയപ്പ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതേസമയം രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ ജനുവരി രണ്ടിന് കേരള ഗവര്‍ണറായി ചുമതലയേൽക്കും.അദ്ദേഹം ജനുവരി ഒന്നിന് തലസ്ഥാനത്ത് എത്തും.
ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാന് ബിഹാറില്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും.ഗോവ സ്വദേശിയായ ആര് എസ് എസ് പശ്ചാത്തലമുളള രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post