ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. ക്രോസോവൻ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
45 കാരനായ ഡാമിയൻ പോൾ ബിന്റ്ലി ആണ് കൊല്ലപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹത്തിന് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ കൈമാറാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

