ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ. പ്രത്യേക ക്ഷണപ്രകാരമാണ് പ്രതിനിധി സംഘം അംബാസിഡർ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയത്. ഡബ്ല്യുഎംഎഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് മേരി റോസ്ലൈറ്റ് ഫിലിപ്പ്, യൂറോപ്പ് റീജിയൺ പ്രസിഡന്റ് ഷൈജു തോമസ്, ഡബ്ല്യുഎംഎഫ് അയർലൻഡ് മീഡിയ കോർഡിനേറ്റർ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇന്ത്യൻ എംബസിയിൽ എത്തിയത്.
രാജ്യത്തെ മലയാളികൾ ഉൾപ്പെടെയുളള ഇന്ത്യൻ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസിഡറുമായി പ്രതിനിധികൾ ചർച്ച ചെയ്തു. വിസ ലഭിക്കാൻ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട്, ആരോഗ്യപ്രവർത്തകരുൾപ്പെടെയുള്ളവർ തൊഴിൽ രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഇടപെടൽ നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്.

