ഡബ്ലിൻ: സെന്റ് ജോൺ ഓഫ് ഗോഡ് ഗ്രൂപ്പിലെ ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു. വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനുമായി നടത്തിയ ചർച്ചകളിൽ പുരോഗതി കൈവരിച്ചതിനെ തുടർന്നാണ് സമരത്തിൽ പിന്നും പിന്മാറിയത്. എസ്ഐപിടിയു അംഗങ്ങളാണ് സമരം പ്രഖ്യാപിച്ചത്.
ശമ്പളവും ഗ്രേഡിംഗും സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഡബ്ലിനിലെ ഷാങ്കില്ലിലുള്ള ഡിമെൻഷ്യ കെയർ ഹോമായ സെന്റ് ജോസഫ്സ് സെന്ററിലെ ജീവനക്കാർ സമരം പ്രഖ്യാപിച്ചത്. ഈ ആഴ്ച നടത്താൻ ആയിരുന്നു തീരുമാനം. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ കമ്മീഷൻ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. പ്രസ്താവനയിലൂടെയാണ് എസ്ഐപിടിയു സമരം പിൻവലിച്ച വിവരം അറിയിച്ചത്. തർക്കപരിപാഹരത്തിനായി കമ്മീഷൻ നിരവധി നിർദ്ദേശങ്ങൾ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

