ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ തുടരുന്ന ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് അറിയിച്ചു.
ജൂലൈ 3 ന് ഡബ്ലിനിലെ മുൾഹുദാർട്ടിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റിൽ. ഇതിൽ സാരമായി പരിക്കേറ്റ ആന്റണി ലോംഗ് എന്ന യുവാവാണ് മരിച്ചത്. പാർസ്ലിക്സ്ടൗൺ ഡ്രൈവിൽ വെച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ അറസ്റ്റാണ് ഇത്. നേരത്തെ 50 കാരൻ അറസ്റ്റിലായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Discussion about this post

