കിൽക്കെന്നി: കില്ലാർണി നാഷണൽ പാർക്കിൽ തീ പൂർണമായി അണയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടരുന്നു. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് മേഖലയിൽ രക്ഷാപ്രവർത്തനം. വാട്ടർ ടാങ്കറുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
800 ലിറ്റർ വെള്ളം വഹിക്കാൻ ശേഷിയുള്ള ബാംബി ബക്കറ്റുകൾ ഘടിപ്പിച്ച ഹെലികോപ്റ്ററുകളാണ് പ്രദേശത്ത് എത്തിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ആയിരുന്നു പ്രദേശത്ത് കാട്ടു തീ പടർന്ന് പിടിച്ചത്. ഏകദേശം 20 ഹെക്ടറിലധികം പ്രദേശത്ത് കാട്ടുതീ പടർന്നിരുന്നു. പാർക്കിന്റെ ലോംഗ് റേഞ്ച് ഏരിയയ്ക്ക് മുകളിൽ ആരോ ഡിസ്പോസിബിൾ ബാർബിക്യൂ അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്നു. ഇതിൽ നിന്നാണ് തീ പടർന്നത്. നീ നിയന്ത്രണവിധേയമായെങ്കിലും പൂർണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.

